ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള, തിരുഹൃദയനഴ്സിംഗ് സ്കൂൾ, കരോട്ടയം എന്നിവരുമായി ചേർന്ന് മാര്ച്ച് ഏഴ്, 10 തീയതികളിൽ സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവത്തിനുള്ള രജിസ്ട്രേഷൻ മാർച്ച് രണ്ടുവരെയായിരിക്കും. രണ്ടാംതീയതി വൈകുന്നേരം ഏഴുവരെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു മാർച്ച് 10-നു കോട്ടയം പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ സ്കൂളിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് മാർച്ച് ഏഴിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിലുമാണ് മത്സരങ്ങൾ.
മത്സരയിനങ്ങൾ
ജൂനിയർ വിഭാഗം (16 വയസ്സിന് താഴെ - 2026 ജനുവരി 1 അടിസ്ഥാനമാക്കി)
1. നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് തിരിച്ച്) 2. ഫാഷൻ ഷോ (സിംഗിൾ - മത്സരത്തിന് ആണ് പെണ് വിത്യാസം ഉണ്ടായിരിക്കും. 3. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല.) 4. ചെണ്ട (സിംഗിൾ 5 മിനിറ്റ് )
സീനിയർ വിഭാഗം (16 വയസിന് മുകളിൽ
- നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് തിരിച്ച്. 2. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല. 3. ചെണ്ട (സിംഗിൾ 5 മിനിറ്റ് ) 4. പ്രസംഗം (വിഷയം - പ്രകൃതി സംരക്ഷണം, സമയം 3 മിനിറ്റിൽ കവിയരുത്. മത്സരത്തിന് ആണ് പെണ് വ്യത്യാസം ഉണ്ടായിരിക്കും. )
- പൊതു മത്സരങ്ങൾ (പ്രായ പരിധി ഇല്ല)
1. ടാബ്ലോ - ഒരു സ്കൂളിൽ നിന്നും 5 പേര് അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം 2. യൂണിഫൈഡ് വീൽചെയർ ഡാൻസ് - (ഒരു സ്കൂളിൽ നിന്നും മാക്സിമം 3 കുട്ടികളും 3 യൂണിഫൈഡിനും പങ്കെടുക്കാം.)
- യൂണിഫൈഡ് ക്രാഫ്റ്റ് മേക്കിങ് - (1 കുട്ടിയും 1 യൂണിഫൈഡും ചേരുന്ന 1 ടീമിന് ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം.
- നാടൻ പാട്ട് - (യൂണിഫൈഡ് ഗ്രൂപ്പ് - 2 യൂണിഫൈഡും , 5 സ്പെഷ്യൽ കുട്ടികളും
- ഗ്രൂപ്പ് ഡാൻസ് - (ഒരു സ്കൂളിൽ നിന്നും ഒരു ടീം മാത്രം, ഒരു ടീമിൽ 7 പേരിൽ കൂടരുത്
- ഓണ്ലൈൻ സെൽഫി മത്സരം
- സിനിമാറ്റിക് ഡാൻസ് - (അധ്യാപകർക്ക് മാത്രം - സ്കൂൾ തല മത്സരം ആയിരിക്കും. ഒരു ടീമിൽ 5 പേരിൽ കൂടരുത്,
- പ്രസംഗ മത്സരം (എസ് ഒ ബി ജില്ലാ കോ ഓർഡിനേറ്റേഴ്സിനു മാത്രം)
യൂണിഫൈഡ് കുട്ടികൾ - ബൗദ്ധിക വെല്ലുവിളി ഇല്ലാത്ത, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ആയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 2 നു മുന്പായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
- രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
- മത്സര ദിവസം രാവിലെ 9.30-ന് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
- സ്പെഷൽ സ്കൂളുകളിലേയും, ബഡ്സ് സ്കൂളുകളിലേയും കുട്ടികൾക്ക് പങ്കെടുക്കാം.
- രജിസ്ട്രേഷൻ ചെയ്യുന്ന എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.